Latest News

കോഴിക്കോട്ട് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍

മരുതോങ്കരയിലും ചക്കിട്ടപ്പാറയിലും വൈകുന്നേരം ഭൂമിക്കടിയില്‍ നിന്നും ശബ്ദവും ചലനവുമുണ്ടായതായി നാട്ടുകാര്‍

കോഴിക്കോട്ട് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍
X

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മരുതോങ്കര ഏക്കല്‍ പ്രദേശത്തും ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. വൈകീട്ട് അഞ്ചു മണിയോടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവും ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. സെക്കന്റുകള്‍ മാത്രമാണ് ചലനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് റവന്യു അധികൃതരും പഞ്ചായത്ത് അധികൃതരും സംഭവം പരിശോധിച്ചുവരികയാണ്.

Next Story

RELATED STORIES

Share it