Latest News

തദ്ദേശീയ ജെറ്റ് എഞ്ചിന്‍ നിര്‍മ്മാണം യാഥാര്‍ഥ്യത്തിലേക്ക്; എഎംസിഎ പദ്ധതിക്ക് കരുത്തേകാന്‍ പുതിയ നീക്കം

തദ്ദേശീയ ജെറ്റ് എഞ്ചിന്‍ നിര്‍മ്മാണം യാഥാര്‍ഥ്യത്തിലേക്ക്; എഎംസിഎ പദ്ധതിക്ക് കരുത്തേകാന്‍ പുതിയ നീക്കം
X

ന്യൂഡല്‍ഹി: തദ്ദേശീയ ജെറ്റ് എഞ്ചിന്‍ നിര്‍മ്മാണം യാഥാര്‍ഥ്യത്തിലേക്ക്. ഫ്രഞ്ച് കമ്പനിയായ സഫ്രാനും ഡിആര്‍ഡിഒയുടെ കീഴിലുള്ള ഗ്യാസ് ടര്‍ബിന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റും (ജിടിആര്‍ഇ) സംയുക്തമായി നടത്തുന്ന പദ്ധതിക്ക് ഉടന്‍ അംഗീകാരം ലഭിക്കാനാണ് സാധ്യത. 120140 കിലോ ന്യൂട്ടണ്‍ ശേഷിയുള്ള എഞ്ചിന്‍ ഇന്ത്യയില്‍ തന്നെ വികസിപ്പിക്കാനും നിര്‍മ്മിക്കാനുമാണ് പദ്ധതി. ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് (എഎസിഎ) പദ്ധതിയിലാണ് ഇത് ഉപയോഗിക്കുക.

പൂര്‍ണമായും രാജ്യത്ത് തന്നെ നിര്‍മ്മിക്കുന്ന എഞ്ചിന്‍ ഇന്ത്യന്‍ ബൗദ്ധികസ്വത്തവകാശ ചട്ടങ്ങള്‍ക്ക് വിധേയമാകും. നിര്‍ണായകമായ 'ക്രിസ്റ്റല്‍ ബ്ലേഡ്' സാങ്കേതിക വിദ്യയും സഫ്രാന്‍ ഇന്ത്യയ്ക്ക് കൈമാറും. ഉയര്‍ന്ന താപനിലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഹൈടെമ്പറേച്ചര്‍ ലോഹ സംയുക്തങ്ങളാണ് ഇതിന് ആവശ്യമായത്.

രണ്ടുവര്‍ഷങ്ങളായി ചര്‍ച്ചയില്‍ ഉണ്ടായിരുന്ന പദ്ധതിക്ക്, എഎംസിഎ വികസിപ്പിക്കാനും നിര്‍മ്മിക്കാനുമുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ വേഗത ലഭിച്ചു. ടാറ്റ, എല്‍ ആന്‍ഡ് ടി, അദാനി ഡിഫന്‍സ് എന്നിവരാണ് പദ്ധതിയില്‍ പ്രധാന പങ്കാളികള്‍. 12 വര്‍ഷത്തിനുള്ളില്‍ ഒമ്പതു മാതൃക എഞ്ചിനുകള്‍ വികസിപ്പിക്കുമെന്നതാണ് പദ്ധതി. തുടക്കത്തില്‍ 120 കിലോ ന്യൂട്ടണ്‍ ശേഷിയുള്ള എഞ്ചിനുകള്‍ നിര്‍മ്മിച്ച് പിന്നീട് 140 കിലോ ന്യൂട്ടണാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

Next Story

RELATED STORIES

Share it