Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്നു ദിവസം മുന്‍പ് മദ്യവില്‍പന നിരോധിച്ച് ഉത്തരവിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്നു ദിവസം മുന്‍പ് മദ്യവില്‍പന നിരോധിച്ച് ഉത്തരവിറക്കി
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്നു ദിവസം മുന്‍പ് മദ്യവില്‍പന നിരോധിച്ച് ഉത്തരവിറക്കി. ആദ്യഘട്ട പോളിങ് നടക്കുന്ന തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതു വരെയാണ് ഡ്രൈ ഡേ. 11ന് പോളിങ് നടക്കുന്ന വടക്കന്‍ ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതു മുതല്‍ 11 വരെയുമാണ് മദ്യവില്‍പനയ്ക്ക് വിലക്ക്.

അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടകം, പുതുച്ചേരി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരോട് തിരഞ്ഞെടുപ്പ് തീയതി അടിസ്ഥാനമാക്കി ഇതേ രീതിയില്‍ അതിര്‍ത്തിയില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തുന്നതിന് അഭ്യര്‍ഥിച്ചുകൊണ്ട് കത്തു നല്‍കിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 14ന് സംസ്ഥാനത്ത് മുഴുവന്‍ ഡ്രൈ ഡേ ആയിരിക്കും.

Next Story

RELATED STORIES

Share it