Latest News

തദ്ദേശ തിരഞ്ഞെടുപ്പ്; മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

33 ഡിവിഷനില്‍ 23 ഡിവിഷനിലാണ് മുസ്ലിം ലീഗ് ജനവിധി തേടുന്നത്

തദ്ദേശ തിരഞ്ഞെടുപ്പ്; മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
X

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പല്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. 33 ഡിവിഷനില്‍ 23 ഡിവിഷനിലാണ് മുസ്ലിം ലീഗ് മല്‍സരിക്കുന്നത്. 12 എണ്ണം വനിതാ ഡിവിഷനുകളാണ്. യുവാക്കളെ പരിഗണിച്ചുകൊണ്ടാണ് ഇത്തവണ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.

യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, ജില്ലാ സെക്രട്ടറി മുസ്തഫ അബ്ദുല്ലത്തീഫ്, എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി എച്ച് ആയിഷ ബാനു, ജില്ല പഞ്ചായത്ത് മുന്‍ പ്രസിന്റ് എ പി ഉണ്ണികൃഷ്ണന്റെ മകള്‍ അഡ്വ. എ പി സ്മിജി എന്നിവര്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. എസ്എംഎഫ് സംസ്ഥാന കമ്മിറ്റി അംഗവും എസ്വൈഎസ് ജില്ലാ കമ്മിറ്റി അംഗവുമായ പി എ ജബ്ബാര്‍ ഹാജിയും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്.

Next Story

RELATED STORIES

Share it