Latest News

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം നഗരസഭയിലെ 93 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്

തലസ്ഥാനത്ത് മേയര്‍ ആര്യ രാജേന്ദ്രനില്ല

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം നഗരസഭയിലെ 93 വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്
X

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്കുള്ള 93 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. ബാക്കിയുള്ള എട്ടു സീറ്റില്‍ പിന്നീട് പ്രഖ്യാപിക്കും. നേരത്തെ കോണ്‍ഗ്രസും, ബിജെപിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഏരിയ സെക്രട്ടറിമാരടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എസ് പി ദീപക്(പേട്ട), വഞ്ചിയൂര്‍ ബാബു(വഞ്ചിയൂര്‍), ശ്രീകുമാര്‍(ചാക്ക), ശിവജി ആര്‍ പി(പുന്നയ്ക്കാമുഗള്‍), ബിനു ഐ പി(കുന്നുകുഴി), പൂജപ്പുര രാധാകൃഷ്ണന്‍(ജഗതി) എന്നിവര്‍ തലസ്ഥാനത്ത് ജനവിധി തേടും.

നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്ത് മല്‍സരത്തിനില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയിലും മേയര്‍ ആര്യ ഉണ്ടായിരുന്നില്ല. മേയര്‍ കോഴിക്കോട് ആയതിനാലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പങ്കെടുക്കാത്തതെന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട ജില്ലാ സെക്രട്ടറി വി ജോയ് എംഎല്‍എ വ്യക്തമാക്കിയത്.

31 സീറ്റില്‍ എല്‍ഡിഎഫ് ഘടകകക്ഷികള്‍ മല്‍സരിക്കുമെന്ന് വി ജോയി പറഞ്ഞു. സിപിഐഎം 70 സീറ്റിലും സിപിഐ 17 സീറ്റുകളിലും മല്‍സരിക്കും. ജനതാദള്‍ എസ് രണ്ട്, കേരള കോണ്‍ഗ്രസ് എം മൂന്ന്, ആര്‍ജെഡി മൂന്ന്, ഐഎന്‍എല്‍ ഒന്ന്, എന്‍സിപി ഒന്ന് എന്നിങ്ങനെയും മല്‍സരിക്കും. ബാക്കിയുള്ള എട്ടു സീറ്റുകളില്‍ കടകക്ഷികളുമായി ചര്‍ച്ച നടത്തിയതിനു ശേഷം പ്രഖ്യാപിക്കും.

30 വയസിനു താഴെയുള്ള 13 പേരാണ് മല്‍സര രംഗത്തുള്ളത്. അലത്തറ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി മാഗ്‌നയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി 23 വയസ്. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. മേയര്‍ സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കുന്ന പതിവ് സിപിഐഎമ്മിനില്ലെന്ന് വി ജോയി വ്യക്തമാക്കി.

Next Story

RELATED STORIES

Share it