തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് പത്രിക സമര്‍പ്പണം പൂര്‍ത്തിയായി ; ഇതുവരെ ലഭിച്ചത് 13260 പത്രികകള്‍
20ന് സൂക്ഷ്മ പരിശോധന നടക്കും.
BY NAKN19 Nov 2020 4:44 PM GMT

X
NAKN19 Nov 2020 4:44 PM GMT
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ജില്ലയില്‍ പൂര്‍ത്തിയായി. ആകെ 13260 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് 238 പത്രികകളും കോഴിക്കോട് കോര്‍പ്പറേഷനില്‍ 807 നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 1147 പത്രികകളും ഏഴ് മുന്‍സിപ്പാലിറ്റികളിലേക്ക് 1847 പത്രികകളും 70 ഗ്രാമപഞ്ചായത്തുകളിലേക്ക് 9221 പത്രികളും ലഭിച്ചു. നവംബര്‍ 12 മുതലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) ആറ് ദിവസങ്ങളിലായാണ് പത്രികകള്‍ ലഭിച്ചത്. 20ന് സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന തീയതി നവംബര്‍ 23 ആണ്. ഡിസംബര്‍ 14 നാണ് കോഴിക്കോട് ജില്ലയിലെ വോട്ടെടുപ്പ്.
Next Story
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT