Latest News

കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണമേഖലയിലുള്ളവര്‍ക്ക് വായ്പ; ഇപ്പോള്‍ അപേക്ഷിക്കാം

കളിമണ്‍ ഉല്‍പ്പന്ന നിര്‍മാണമേഖലയിലുള്ളവര്‍ക്ക് വായ്പ; ഇപ്പോള്‍ അപേക്ഷിക്കാം
X

തിരുവനന്തപുരം: കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ കളിമണ്‍ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും, കളിമണ്‍പാത്ര വിപണനത്തിനും വായ്പ നല്‍കുന്നു. വായ്പ തുക പരമാവധി 2 ലക്ഷം രൂപയും പലിശ നിരക്ക് 6 ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും. ജാമ്യ വ്യവസ്ഥകള്‍ ബാധകമാണ്.

അപേക്ഷകര്‍ പരമ്പരാഗത കളിമണ്‍ഉല്പന്ന നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. അപേക്ഷകരുടെ പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

വായ്പാ പദ്ധതികള്‍:

1. കളിമണ്‍പാത്ര നിര്‍മ്മാണ യൂനിറ്റുകള്‍ക്കുള്ള വായ്പ, 2.കളിമണ്‍ ഉത്പന്ന നിര്‍മ്മാണ വിപണനത്തിനുള്ള പ്രവര്‍ത്തന മൂലധന വായ്പ

വായ്പ പദ്ധതികള്‍ക്കുള്ള പ്രത്യേകം അപേക്ഷാ ഫാറങ്ങള്‍, നിബന്ധനകള്‍, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (www.keralapottery.org). വായ്പാ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, അയ്യങ്കാളി ഭവന്‍, രണ്ടാം നില, കനക നഗര്‍, കവടിയാര്‍ പി.ഒ., തിരുവനന്തപുരം695003 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കണം.

Next Story

RELATED STORIES

Share it