Latest News

കൊവിഡ് ബാധിച്ച് മരിച്ചവരുടെ വനിത ആശ്രിതര്‍ക്ക് സ്‌മൈല്‍ വായ്പ പദ്ധതി

ഒരു ലക്ഷം രൂപവരെ സബ്‌സിഡി ലഭിക്കും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ വനിത ആശ്രിതര്‍ക്ക് സ്‌മൈല്‍ വായ്പ പദ്ധതി
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് വരുമാന ആശ്രയമായിരുന്ന വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി വനിതാ വികസന കോര്‍പറേഷന്‍ ദേശീയ ധനകാര്യ കോര്‍പറേഷനുകളായ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പറേഷന്റേയും, ദേശീയ പട്ടികജാതി വിഭാഗ ധനകാര്യ വികസന കോര്‍പറേഷന്റേയും സംയുക്ത ധനസഹായത്തോടു കൂടി നടപ്പിലാക്കുന്ന സ്‌മൈല്‍ (SMILE) സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

6% വാര്‍ഷിക പരിശ നിരക്കില്‍ പരമാവധി 5 ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. വായ്പ തുകയ്ക്ക് ഒരു ലക്ഷം രൂപവരെ സബ്‌സിഡിയും ലഭിക്കും. 18 നും 60 വയസിനും ഇടയിലുള്ള വരുമാനാശ്രയമായ വ്യക്തി കൊവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ ആശ്രിതരായ വനിതകളായ ആശ്രിതര്‍ക്കാരണ് വായ്പ ലഭിക്കുക.

ഇവരുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരിയും ആയിരിക്കണം. വായ്പ ആവശ്യമുള്ളവര്‍ www.kswdc.org എന്ന വെബ്‌സൈറ്റില്‍ ജൂലൈ 15 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്നോ 04712454570/89 എന്ന നമ്പരിലോ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it