- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉത്തരാഖണ്ഡില്‍ മിന്നല്‍പ്രളയം: പ്രധാനമന്ത്രി സംസ്ഥാനത്തുനിന്നുള്ള എംപിമാരുമായി കൂടിക്കാഴ്ചനടത്തി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മിന്നല്‍പ്രളയവും മഞ്ഞുമല ഇടിഞ്ഞുവീണതും മൂലവുമുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു. യോഗത്തില്‍ സംസ്ഥാനത്തുനിന്നുള്ള എംപിമാരും പങ്കെടുത്തു. അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട രക്ഷാപ്രവര്‍ത്തനങ്ങളും അതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം വിശദമായ ചര്‍ച്ചനടത്തി. യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതാവ് ജഗത് പ്രകാശ് നദ്ദ എന്നിവരും പങ്കെടുത്തു.
കേന്ദ്രത്തിന്റെ മുഴുവന്‍ സന്നാഹങ്ങളും സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകുമെന്ന് പ്രധാനമന്ത്രി എംപിമാര്‍ക്ക് ഉറപ്പ് നല്‍കി.
പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് പഠിച്ച് കൃത്യമായി പ്രവചനം നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുരന്തങ്ങള്‍ ചാക്രികമായാണ് സംഭവിക്കുന്നത്. അതേക്കുറിച്ച് ശാസ്ത്രീയപഠനം നടത്തി ജീവനും സ്വത്തിനുമുണ്ടാവുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കാന്‍ കഴിയും-പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
''ഉത്തരാഖണ്ഡില്‍ നിന്നുള്ള എംപിമാരും രാജ്യസഭാ എംപിമാരും ബിജെപി പ്രസിഡന്റ് നദ്ദയും ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചനടത്തി. അവര്‍ ഉത്തരാഖണ്ഡിലെ സംഭവവികാസങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ അടിയന്തര ശ്രദ്ധ ഉണ്ടായതില്‍ ഉത്തരാഖണ്ഡിലെ എംപിമാര്‍ നന്ദിപറഞ്ഞു''- പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
ഞായറാഴ്ച്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 30തോളം പേരാണ് ഇപ്പോഴും തപോവന്‍ തുരങ്കത്തില്‍ കുടങ്ങിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ 19 പേരാണ് അപകടത്തില്‍ മരിച്ചത്. 202 പേരെ കണ്ടെത്താനുണ്ടെന്നാണ് റിപോര്‍ട്ട്. നിര്‍മാണ തൊഴിലാളികളാണ് 12 അടി ഉയരവും 15 അടി വീതിയുമുള്ള തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്.
ഇന്തോ ടിബെറ്റന്‍ ബോര്‍ഡര്‍ പോലിസ്, ദേശീയ ദുരന്ത നിവാരണ വിഭാഗം തുടങ്ങിയവര്‍ മണ്ണ് നീക്കുന്നതിനായി ഞായറാഴ്ച്ച അര്‍ധ രാത്രിയോളം ശ്രമിച്ചു. ഏകദേശം 100 മിറ്ററോളം മണ്ണുനീക്കിയിട്ടുണ്ട്. എന്നാല്‍ ഇനിയും അത്രയോ അതിലധികമോ നീക്കം ചെയ്യേണ്ടതായി വരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. മണ്ണുനീക്കി പുതിയ പാതയിലൂടെ ഡ്രാഗണ്‍ ലൈറ്റും ഓക്‌സിജന്‍ സിലണ്ടറുകളുമായാണ് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നത്. പ്രദേശത്തെ ചെറിയ തുരങ്കത്തില്‍ നിന്നും 12 തൊഴിലാളികളെ ഞായറാഴ്ച്ച തന്നെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിരുന്നു.
ഞായറാഴ്ച്ച മഞ്ഞുമലയുടെ ഒരു ഭാഗം അടര്‍ന്ന് വീണതാണ് മിന്നല്‍ പ്രളയത്തിന് വഴിവെച്ചത്. അളകനന്ത നിറഞ്ഞതോടെ റോഡുകളും പാലങ്ങളും മറ്റും കവിഞ്ഞൊഴുകി.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നാല് ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അപകടമുണ്ടാകാന്‍ ഇടയായ സാഹചര്യം സമഗ്രമായി വിശകലനം ചെയ്യുകയാണെന്നും ഭാവി അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും റാവത്ത് പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















