ഒന്നാംഘട്ട അപ്പീലിനുശേഷമുള്ള ലൈഫ് കരട് പട്ടിക പ്രസിദ്ധീകരിച്ചു; അപ്പീല്‍ ജൂലൈ എട്ടുവരെ
BY NSH1 July 2022 12:28 PM GMT

X
NSH1 July 2022 12:28 PM GMT
കോട്ടയം: ലൈഫ് 2020 പോര്‍ട്ടലില്‍ ലഭിച്ച അപേക്ഷകളുടെ ഒന്നാംഘട്ട അപ്പീല്‍ പൂര്‍ത്തിയാക്കി കരട് പട്ടിക എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചു. ഒന്നാംഘട്ട അപ്പീല്‍ നല്‍കിയിട്ടും കരട് പട്ടികയില്‍ ഇടം നേടാത്ത അര്‍ഹരായ അപേക്ഷകര്‍ക്ക് ജൂലൈ എട്ടുവരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ അപേക്ഷ സമര്‍പ്പിച്ച മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി അപ്പീല്‍ നല്‍കാം. ബ്ലോക്ക് പഞ്ചായത്തുകളില്‍ രൂപീകരിച്ചിട്ടുള്ള ഹെല്‍പ്പ് ഡെസ്‌ക് മുഖേനയും ലൈഫ് മിഷന്‍ ജില്ലാ ഓഫിസിലും അപേക്ഷ നല്‍കാം. പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ ലഭിക്കും.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMT