Latest News

തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു

മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദാണ് മരിച്ചത്

തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു
X

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇര്‍ഷാദ്(27)ആണ് മരിച്ചത്. ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പെരിയമ്പലത്തെ ഇലക്ഷന്‍ വിജയാഹ്ലാദത്തിനിടെയാണ് അപകടം. സ്‌കൂട്ടറിനു മുന്നില്‍ വെച്ച പടക്കം മറ്റാളുകള്‍ക്ക് വിതരണം ചെയ്ത് പോവുകയായിരുന്നു ഇര്‍ഷാദ്. അതിനിടയില്‍ സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കത്തില്‍ നിന്നുള്ള തീപ്പൊരി സ്‌കൂട്ടറിലെ പടക്കത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പടക്കം ഒന്നാകെ പൊട്ടിയാണ് മരണം. വൈകുന്നേരം 6.45ഓടെയാണ് സംഭവം.

Next Story

RELATED STORIES

Share it