Latest News

'മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടു'; കൊച്ചി മേയര്‍ വി കെ മിനിമോള്‍

മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടു; കൊച്ചി മേയര്‍ വി കെ മിനിമോള്‍
X

കൊച്ചി: തനിക്ക് മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭയുടെ പിന്തുണയുണ്ടായിട്ടുണ്ടെന്ന് കൊച്ചി മേയര്‍ വി കെ മിനിമോള്‍. മേയര്‍ പദവി തനിക്ക് ലഭിക്കുന്നതിനായി പിതാക്കന്മാര്‍ സംസാരിച്ചതിനായി വി കെ മിനിമോള്‍ പറഞ്ഞു. സമുദായത്തിനു വേണ്ടി ഉറച്ച ശബ്ദം സമൂഹത്തില്‍ ഉയര്‍ന്നു എന്നതിന്റെ തെളിവാണ് കൊച്ചി മേയര്‍ പദവി എന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായും അവര്‍ പറഞ്ഞു. കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ജനറല്‍ അസംബ്ലിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

'അര്‍ഹതയ്ക്കപ്പുറമുള്ള പല സ്ഥാനങ്ങളും തീരുമാനിക്കുമ്പോള്‍ അവിടെ ശബ്ദമുയര്‍ത്താന്‍, സംഘടനാശക്തിക്ക് സാധിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണിത്. എല്ലാ പിതാക്കന്മാരും എനിക്കു വേണ്ടി സംസാരിച്ചിട്ടുണ്ടെന്ന് അറിയാം' മിനിമോള്‍ പറഞ്ഞു. ദീപ്തി മേരി വര്‍ഗീസ്, വി കെ മിനി മോള്‍, ഷൈനി മാത്യു ഈ മൂന്നു പേരുകളില്‍ മേയര്‍ സ്ഥാനം ലത്തീന്‍ സമുദായത്തില്‍ നിന്ന് വേണമെന്ന് ആവശ്യം ഉയര്‍ന്നതോടെ ചര്‍ച്ച വി കെ മിനിമോളിലും ഷൈനി മാത്യുവിലും ഒതുങ്ങി. കെപിസിസിയുടെ മാനദണ്ഡം അട്ടിമറിക്കപ്പെട്ടു എന്ന ദീപ്തിയുടെ പരാതി നേതൃത്വത്തിന് മുമ്പാകെയുള്ളപ്പോഴാണ് മേര്‍ പദവിക്കായി സഭ ഇടപെട്ടു എന്ന വി കെ മിനിമോളിന്റെ പരസ്യ പ്രതികരണം.

സഭാ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ മിനിമോള്‍ സംഘടനാ ശക്തിയുടെ തെളിവാണിതെന്നും വ്യക്തമാക്കി. മേയറുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. കൊച്ചി കോര്‍പറേഷനിലുള്ള 47 കൗണ്‍സിലര്‍മാരില്‍ 18 പേര്‍ ലത്തീന്‍ സഭാക്കാരാണ്. ടേം വ്യവസ്ഥയില്‍ മേയര്‍ സ്ഥാനം രണ്ടര വര്‍ഷത്തിനുശേഷം ഷൈനി മാത്യുവിന് നല്‍കാനാണ് ധാരണ.

ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷനായ ചടങ്ങില്‍ കെആര്‍എല്‍സിസി, കെആര്‍എല്‍സിബിസി, കെസിബിസി എന്നിവയുടെ പ്രസിസന്റായി തിരഞ്ഞെടുക്കപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, കൊച്ചി രൂപത ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പില്‍, നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ. സെല്‍വരാജന്‍ ഡി എന്നിവരെ ആദരിച്ചു. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍, ബിജു ജോസി, പാട്രിക് മൈക്കിള്‍, പ്രബലദാസ് എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it