Latest News

നിടുംപുറംചാലില്‍ ഉരുള്‍പൊട്ടല്‍: പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ &റിലീഫ് ടീമിന്റെ നേതൃത്വത്തില്‍ ഒഴുക്കില്‍പ്പെട്ട കുഞ്ഞിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

നിടുംപുറംചാലില്‍ ഉരുള്‍പൊട്ടല്‍: പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ &റിലീഫ് ടീമിന്റെ നേതൃത്വത്തില്‍ ഒഴുക്കില്‍പ്പെട്ട കുഞ്ഞിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
X

കണ്ണൂര്‍/പേരാവൂര്‍: ഉരുള്‍പൊട്ടലില്‍ രണ്ടര വയസുള്ള കുട്ടിയെ കാണാതായ പേരാവൂര്‍ നിടുംപുറംചാലില്‍ പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ &റിലീഫ് ടീമിന്റെ നേതൃത്വത്തിലുള്ള തിരച്ചില്‍ തുടരുന്നു. നിടുംപുറംചാല്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നമ തസ്ലീനാണ് രാത്രി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടത്. വെള്ളത്തിന്റെ ഇരമ്പല്‍ കേട്ട് വീടിനു പുറകിലേക്ക് വന്ന ഉമ്മയും കുഞ്ഞും ഒഴുക്കില്‍പ്പെടുകയും നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടി വിട്ട് ഒഴുകിപ്പോവുകയുമായിരുന്നു.

പ്രദേശത്ത് പോപുലര്‍ ഫ്രണ്ട് ഇരിട്ടി ഡിവിഷന്‍ പ്രസിഡന്റ് എ.കെ അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ഫിറോസ് ഉളിയില്‍, നാലകത്ത് റിയാസ്, മിജ്‌ലാസ് ചാക്കാട്, റാസിഖ് ഉളിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോപുലര്‍ഫ്രണ്ട് ഇരിട്ടി ഡിവിഷന്‍ റെസ്‌ക്യൂ& റിലീഫ് ടീം വളണ്ടിയര്‍മാര്‍ കുഞ്ഞിനു വേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it