Latest News

കെനിയയിൽ മണ്ണിടിച്ചിൽ; 21 മരണം, 30 പേരെ കാണാതായി

കെനിയയിൽ മണ്ണിടിച്ചിൽ; 21 മരണം, 30 പേരെ കാണാതായി
X

നൈറോബി: കെനിയയുടെ പടിഞ്ഞാറൻ താഴ് വരയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 21 പേർ മരിച്ചു. 30 പേരെ കാണാതായി. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് പെയ്ത കനത്ത മഴയാണ് ഈ അപകടത്തിന് കാരണം.

1,000ത്തിലധികം വീടുകളും നിരവധി റോഡുകളും തകർന്നു. പരിക്കേറ്റ 20 പേരെ എയർലിഫ്റ്റ് ചെയ്ത് എൽഡോറെറ്റ് സിറ്റിയിലുള്ള ആശുപത്രികളിലേക്ക് മാറ്റി. കനത്ത മഴ തുടരുന്നതിനിടയിലും ദുരന്തനിവാരണ സേന അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവരെ തേടി തിരച്ചിൽ തുടരുകയാണ്. ചെസോങ്കോച്ച് പ്രദേശം മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും ഏറെ അപകടസാധ്യതയുള്ള മേഖലയാണ്.


2010, 2012 വർഷങ്ങളിലുണ്ടായ സമാന ദുരന്തങ്ങളിൽ പലർക്കും ജീവൻ നഷ്ട്ടമായിരുന്നു. 2020 ലെ വെള്ളപ്പൊക്കത്തിൽ ഒരു ഷോപ്പിംഗ് സെന്റർ പൂർണമായും ഒലിച്ചുപോയതുമാണ്. ദുരിതബാധിതർക്കായി ബദൽ വാസസ്ഥലം ഒരുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കിപ്‌ചുംബ മുർകോമെൻ അറിയിച്ചു.

Next Story

RELATED STORIES

Share it