ആശുപത്രി കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു
ഊരുട്ടമ്പലം സ്വദേശികളായ വിമല്‍കുമാര്‍, ഷിബു എന്നിവരാണ് മരിച്ചത്
BY sudheer13 July 2022 10:09 AM GMT
X
sudheer13 July 2022 10:09 AM GMT
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രി കെട്ടിടനിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഊരുട്ടമ്പലം സ്വദേശികളായ വിമല്‍കുമാര്‍, ഷിബു എന്നിവരാണ് മരിച്ചത്. കരകുളത്ത് കെല്‍ട്രോണ്‍ ജങ്ഷന് സമീപം കുഴിയെടുക്കുന്നതിനിടെയാണ് അപകടം.പങ്കജകസ്തൂരി ആശുപത്രിയ്ക്കായുള്ള നിര്‍മാണ ജോലിയ്ക്കിടെയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.15 ഓടെ യാണ് അപകടം.
കുഴിയിലെ മണ്ണ് നീക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ദേഹത്തേക്ക് പതിയ്ക്കുകയായിരുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT