- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഖിംപൂര്‍: യുപി സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു; റിപോര്‍ട്ട് 2 മാസത്തിനകം സമര്‍പ്പിക്കണം

ലഖ്‌നോ: ലഖിംപൂരില്‍ പ്രക്ഷോഭകര്‍ക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ യുപി സര്‍ക്കാര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ അന്വേഷണം നടത്തി രണ്ട് മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണം. കാര്‍ഷിക നിയമത്തിനെതിരേ പ്രതിഷേധിക്കാനെത്തിയവര്‍ക്കിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെത്തുടര്‍ന്ന് യുപിയിലെ ലഖിംപൂരില്‍ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
റിട്ട. ജസ്റ്റിസ് പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷണം നടത്തുക. അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചയാളാണ് ജസ്റ്റിസ് ശ്രീവാസ്തവ.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ വാഹനവ്യൂഹമാണ് പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഇരച്ചുകയറി നാല് പേര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണ്.
ഒക്ടോബര്‍ 3നാണ് സംഭവം നടന്നത്.
ഒക്ടബോര്‍ 6ാം തിയ്യതിയാണ് കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ലഖിംപൂര്‍ ഖേരി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക.
കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തുമായി നടത്തിയ ചര്‍ച്ചയിലെ ഒരു മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം.
ബിജെപി നേതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തകരെ ബോധപൂര്‍വം വണ്ടി കയറ്റിക്കൊല്ലുകയായിരുന്നുവെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. അതിനെ ശരിവയ്ക്കുന്ന ചില വീഡിയോകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു.
2018 നവംബര്‍ 22 ന് ഹൈക്കോടതിയില്‍ ജോലിയാരംഭിച്ച ജസ്റ്റിസ് ശ്രീവാസ്തവ 2021 സപ്തംബര്‍ 29നാണ് വിരമിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















