- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഖിംപൂര്‍ ഖേരി സംഭവം: കേന്ദ്രമന്ത്രിയുടെ മകന് അയച്ച സമന്‍സില്‍ ഹാജരാവേണ്ട സമയം സൂചിപ്പിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് ഐജി

ലഖ്‌നോ: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രക്ക് അയച്ച നോട്ടിസില്‍ ഹാജരാവേണ്ട സമയമോ സമയപരിധിയോ സൂചിപ്പിച്ചിട്ടില്ല. യുപി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലക്ഷ്മി സിങ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ അജയ് മിശ്ര ഹാജരായില്ലെങ്കില്‍ നിയമപരമായ മാര്‍ഗം അവലംബിക്കുമെന്ന് അവര്‍ വ്യക്തമാക്കി. സമയപരിധി സൂചിപ്പിക്കാതെ നല്‍കിയ നോട്ടിസ് പ്രതിക്ക് ചോദ്യം ചെയ്യുന്നതില്‍ നിന്ന് അനിശ്ചിതമായി ഒഴിഞ്ഞുമാറാനുള്ള സാധ്യതയാണ് നല്‍കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആഷിഷ് മിശ്രക്ക് നോട്ടിസും അയച്ചു.
ഒക്ടോബര്‍ 3ാം തിയ്യതി ഐപിസി 302 അനുസരിച്ച് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയാണ് ആഷിഷ് മിശ്ര. ആരാണ് മിശ്രയെ ചോദ്യം ചെയ്യുകയെന്ന വിവരം ലഭ്യമല്ല. ആഷിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്‌തേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കാനെത്തിയ കര്‍ഷകര്‍ക്കിടയിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയ സംഭവത്തില്‍ നാല് കര്‍ഷകരടക്കം എട്ട് പേരാണ് മരിച്ചത്. ഇടിച്ച് കയറിയ വാഹനത്തിന്റെ ഡ്രൈവര്‍ ആഷിഷ് ആണെന്ന് റിപോര്‍ട്ട് ഉണ്ട്.
അതിനിടയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. കര്‍ഷക സംഘടനകളുടെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു ഇത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















