Latest News

ലോറിയില്‍ നിന്ന് മെറ്റല്‍ ഇറക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ലോറിയില്‍ നിന്ന് മെറ്റല്‍ ഇറക്കുന്നതിനിടെ വൈദ്യൂതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സിനാറുല്‍ ഇസ്ലാം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ലോറിയില്‍ നിന്ന് മെറ്റല്‍ ഇറക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
X

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. അതിരപ്പിള്ളി ആനമല മലക്കപ്പാറ റോഡ് നിര്‍മാണത്തിനിടയിലാണ് അപകടം. വെസ്റ്റ് ബംഗാള്‍ സ്വദേശി സിനാറുല്‍ ഇസ്‌ലാമാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ലോറിയില്‍ നിന്ന് മെറ്റല്‍ ഇറക്കുന്നതിനിടെ വൈദ്യൂതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സിനാറുല്‍ ഇസ് ലാം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Next Story

RELATED STORIES

Share it