കെ വി തോമസ്: കോണ്‍ഗ്രസ് അച്ചടക്കസമിതി യോഗം ഇന്ന്
BY BRJ11 April 2022 1:05 AM GMT

X
BRJ11 April 2022 1:05 AM GMT
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത കെ വി തോമസിന്റെ നടപടി ചര്‍ച്ച ചെയ്യാനുള്ള കോണ്‍ഗ്രസ് അച്ചടക്കസമിതി യോഗം ഇന്ന് ന്യൂഡല്‍ഹിയില്‍. തോമസിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നല്‍കിയ കത്താണ് എ കെ ആന്റണി ചെയര്‍മാനായ അച്ചടക്കസമിതി പരിശോധിക്കുക.
കെ സുധാകരന്റെ കെപിസിസിയുടെ പേരിലുള്ള പരാതി സോണിയാഗാന്ധിക്കാണ് നല്‍കിയത്. സോണിയാഗാന്ധി അത് അച്ചടക്കസമിതിക്ക് കൈമാറി. അവരാണ് കെ വി തോമസിനെതിരായ പരാതി പരിശോധിക്കുക.
അച്ചടക്കസമിതി തോസിനോട് വിശദീകരണം ആവശ്യപ്പെടാനാണ് സാധ്യത. തൃപ്തികരമല്ലെങ്കില്‍ തുടര്‍നടപടി ആലോചിക്കും.
പരാതിയോടൊപ്പം കെ വി തോമസിന്റെ സിപിഎം സെമിനാറിലെ പ്രസംഗവും പരിഭാഷപ്പെടുത്തി നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
ഫെഡറലിസത്തിന് വെല്ലുവിളി സൃഷ്ടിക്കരുത്; വ്യോമ റെയില്‍...
7 Aug 2022 5:34 PM GMTആരാണ് ഫലസ്തീന് ഇസ്ലാമിക് ജിഹാദ്?
7 Aug 2022 2:58 PM GMTബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു: വടക്കന്‍ കേരളത്തില്‍ ...
7 Aug 2022 12:29 PM GMTനാലു വയസ്സുകാരിയെ നാലാം നിലയില്‍നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി;...
5 Aug 2022 10:37 AM GMTഹൈദരാബാദില്‍ മസ്ജിദ് തകര്‍ത്ത സംഭവം: കോണ്‍ഗ്രസ്, എംബിടി നേതാക്കള്‍...
5 Aug 2022 10:31 AM GMTമധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ മുസ്ലിം യുവാവിനെ...
4 Aug 2022 10:39 AM GMT