- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെൻഷൻ അട്ടിമറി നീക്കം ഉപേക്ഷിക്കുക: കെയുഡബ്ല്യുജെ

തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ പദ്ധതി അട്ടിമറിക്കുന്ന വിധത്തിൽ വ്യവസ്ഥകളിൽ സമൂല മാറ്റം നിർദേശിച്ചു പുറത്തുവന്ന വിവരങ്ങൾ അങ്ങേയറ്റം ആശങ്കാജനകവും പ്രതിഷേധകരവുമെന്നു കേരള പത്രപ്രവർത്തക യൂണിയൻ. ചട്ടഭേദഗതി പഠിക്കാൻ സർക്കാർ നിയോഗിച്ച ഉപസമിതിയെ പോലും നോക്കുകുത്തിയാക്കിയാണ് ചില ഉദ്യോഗസ്ഥർ ചേർന്നു പദ്ധതി പൊളിച്ചെഴുതാൻ നീക്കം നടത്തുന്നത്. ദീർഘകാലമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുടെ അംഗത്വം, മാധ്യമസ്ഥാപനങ്ങളുടെ അനുബന്ധമായി പ്രവർത്തിക്കുന്ന ആനുകാലികങ്ങളിലെ മാധ്യമപ്രവർത്തകരുടെയും വീഡിയോ എഡിറ്റർമാരുടെയും അംഗത്വം തുടങ്ങി ഉപസമിതി മുന്നോട്ടുവെച്ച നിർദേശങ്ങൾ എല്ലാം തള്ളി നിലവിൽ അംഗങ്ങളായവർക്കു പോലും അർഹമായ ആനുകൂല്യങ്ങൾ നിരസിക്കുന്ന വിധത്തിലാണ് വ്യവസ്ഥകൾക്കു രൂപം നൽകിയിരിക്കുന്നത്.
പൂർണ പെൻഷന് 35 വർഷം സർവീസ് വേണമെന്ന നിർദേശം ഫലത്തിൽ ഏതാണ്ട് മുഴുവൻ പേരെയും പദ്ധതിക്കു വെളിയിലാക്കുന്നതാണ്. അർഹരായ ആളുകൾക്ക് പെൻഷൻ പദ്ധതി അംഗത്വം നിഷേധിക്കുമ്പോൾ തന്നെ വിദേശങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ഇറങ്ങുന്ന മാധ്യങ്ങളിലെയും കേബിൾ ടി.വിയിലെയും ഓൺലൈനുകളിലെയുമൊക്കെ ജീവനക്കാരെ ഉൾപ്പെടുത്താൻ നിർദേശിക്കുന്നത് പദ്ധതിയുടെ അന്തസത്ത തന്നെ ചോദ്യംചെയ്യുന്ന നീക്കമാണ്. അംശദായം ഒറ്റയടിക്കു മൂന്നിരട്ടിയിലേറെ വർധിപ്പിക്കാനുള്ള നിർദേശവും ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനായി 32 വർഷം മുമ്പ് സംസ്ഥാന സർക്കാർ ആവിഷ്കരിക്കുകയും നാളിതുവരെയായി ഏതാണ്ട് ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പദ്ധതിയെ ഇങ്ങനെ ഏകപക്ഷീയമായി അട്ടിമറിക്കാനുള്ള നീക്കം ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ല. ഇപ്പോൾ പുറത്തുവന്ന നിർദേശങ്ങൾ അപ്പാടെ തള്ളി അർഹരായ മുഴുവൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്ന വിധത്തിൽ സമഗ്രവും സമ്പൂർണവുമായ വ്യവസ്ഥകൾക്കു രൂപം നൽകി പദ്ധതി കൂടുതൽ കാര്യക്ഷമവും ഉപകാരപ്രദവുമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ നിവേദനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
പുതിയ ലേബർ കോഡുകൾ രാജ്യത്ത് സ്ഥിരനിയമനങ്ങൾ ഇല്ലാതാക്കുന്നതിനു പച്ചക്കൊടി കാണിക്കുന്ന സാഹചര്യത്തിൽ കുറഞ്ഞത് അഞ്ചു വർഷമായി മാധ്യമപ്രവർത്തനം നടത്തുന്നവരെ തുടർ വർഷങ്ങളിൽ അവർ മാധ്യമ മേഖലയിൽ നിലനിൽക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തി പദ്ധതിയിൽ അംഗമാക്കാമെന്ന ഉപസമിതി ശിപാർശ അംഗീകരിച്ചു നടപടി സ്വീകരിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
RELATED STORIES
ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പൂര്‍ണമായും തകര്‍ത്തു:...
18 Jun 2025 6:36 PM GMTഎന്താണ് ഇറാന്റെ മിസൈലുകളുണ്ടാക്കിയ ബ്ലാസ്റ്റ് വേവ് ?
18 Jun 2025 5:36 PM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT1500 യൂറോപ്യന്‍-അമേരിക്കന്‍ ജൂതന്മാര് സൈപ്രസിലേക്ക് രക്ഷപ്പെട്ടു
18 Jun 2025 3:16 PM GMTഇസ്രായേലിലെ ഒഴിഞ്ഞ വീടുകളില്‍ മോഷണം വര്‍ധിക്കുന്നു
18 Jun 2025 2:18 PM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMT