ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരിച്ച സംഭവം: കോഴിക്കോട് മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു
സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപമുണ്ടായതായി കണ്ടെത്തിയിരുന്നു
BY sudheer2 Jun 2022 8:30 AM GMT

X
sudheer2 Jun 2022 8:30 AM GMT
തിരുവനന്തപുരം: കോഴിക്കോട് കുതിരവട്ടം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെസി രമേശനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്.
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപോര്‍ട്ട് നല്കാന് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപോര്‍ട്ടില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
Next Story
RELATED STORIES
ഷാജഹാനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെ, എല്ലാം ബിജെപിയുടെ തലയില്‍...
15 Aug 2022 12:40 PM GMTഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പുതിയ...
15 Aug 2022 10:15 AM GMTഞാന്‍ മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്‍ത്ത് ...
15 Aug 2022 10:00 AM GMTഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘം തന്നെയെന്ന് സിപിഎം
15 Aug 2022 9:51 AM GMT