Latest News

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; ന്യായീകരണവുമായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; ന്യായീകരണവുമായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി
X

തൃശൂര്‍: പോലിസ് മര്‍ദനത്തെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍. പോലിസുകാരനെ മര്‍ദ്ദിച്ച കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് പിന്നെ പോലിസ് ബിരിയാണി വാങ്ങി കൊടുക്കുമോ എന്നാണ് അബ്ദുള്‍ഖാദര്‍ ചോദിച്ചത്. സുജിത്ത് പോലിസിനെ മര്‍ദിച്ചതായി പോലിസ് നടത്തിയ അന്വേഷണത്തില്‍പോലും കണ്ടെത്തിയിരുന്നില്ല. അതിനിടെയാണ് ഇത്തരമൊരു വാദവുമായി സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്.

സുജിത്ത് പതിനൊന്ന് കോസിലെ പ്രതിയാണെന്നും ഇയാളുടെ അതിക്രമം കൊണ്ട് കൂടുതല്‍ പോലിസുകാരെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നും അബ്ദുള്‍ഖാദര്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ഏതോ കാലത്തെ പോലിസ് അതിക്രമമാണ് ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും അതിനു പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചത്. ഇതിനുപിന്നാലെയാണ് സംഭവത്തില്‍ അബ്ദുള്‍ഖാദറിന്റെ വിശദീകരണം.

രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സുജിത്തിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്. സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നിലവില്‍ നടപടിയെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it