Latest News

തവനൂരില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ ടി ജലീല്‍

തവനൂരില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ ടി ജലീല്‍
X

മലപ്പുറം: തവനൂരില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ ടി ജലീല്‍. സമസ്ത എപി വിഭാഗത്തിന്റെ വോട്ട് ഗുണം ചെയ്യുമെന്നും താനൂരിലും വേങ്ങരയിലും വലിയ മല്‍സരം കാഴ്ച വെക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചുവെന്നും കെ ടി ജലീല്‍ പറഞ്ഞു.

സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെയും, കാന്തപുരം സമസ്തയുടെയും വോട്ടുകള്‍ ഇടതിന് കിട്ടി. പോളിംഗ് ശതമാനത്തിലെ വര്‍ധന യുഡിഎഫ് തരംഗത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന് എതിരായി പറയാന്‍ ഒരു കാരണവുമില്ലെന്നും കേരളത്തില്‍ ഇടതുമുന്നണി അധികാരത്തില്‍ വരുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it