Latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
X

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആരോപണങ്ങള്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. അതേസമയം, സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. അതിന്റെ ആദ്യ പടിയായാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന 24 മണിക്കൂറിനുള്ളില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത്. ആരോപണങ്ങള്‍ കോണ്‍ഗ്രസ് ഗൗരവമായി പരിശോധിച്ച് വരികയാണ്. സംഘടനാ ചുമതലയില്‍ നിന്ന് മാറ്റിയത് ആദ്യ നടപടി മാത്രമാണ്. ആരോപണം ഉന്നയിച്ച ഒരു സ്ത്രീക്കെതിരെയും സാമൂഹിക മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം നടത്തരുതെന്ന് യുഡിഎഫ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it