'ഗ്രാമവണ്ടി' സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി; ഇനി സര്‍വീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലേക്കും 'ആനവണ്ടി'യെത്തും
നിലവില്‍ ബസ് സര്‍വീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും കെഎസ്ആര്‍ടിസി തുടങ്ങുന്ന സര്‍വീസാണ് 'ഗ്രാമവണ്ടി'.
കൊച്ചി: കെഎസ്ആർടിസി വിഭാവനം ചെയ്യുന്ന 'ഗ്രാമവണ്ടി' സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിലവിൽ ബസ് സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും കെഎസ്ആർടിസി തുടങ്ങുന്ന സർവീസാണ് 'ഗ്രാമവണ്ടി'. ഇതുസംബന്ധിച്ച കൂടുതൽ പ്രഖ്യാപനങ്ങൾ സംസ്ഥാന ബജറ്റിലുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
സ്‌പോൺസർഷിപ്പിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ പ്രഖ്യാപനം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരമായിരിക്കും ഗ്രാമവണ്ടികൾ അനുവദിക്കുക. സർവീസിനുള്ള ഇന്ധനചെലവ് തദ്ദേശഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ടിവരും. ജീവനക്കാരുടെ ശമ്പളവും ബസിന്റെ അറ്റകുറ്റപണിയും കെഎസ്ആർടിസി വഹിക്കും. ഗ്രാമവണ്ടികൾ അടുത്ത ഏപ്രിലോടെ നിരത്തിലിറക്കാമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.
ഗ്രാമവണ്ടിക്ക് സമാനമായ ബസ് സർവീസാണ് കൊച്ചി കളശ്ശേരി മെഡിക്കൽ കോളേജിലേക്ക് കെഎസ്ആർടിസി ആരംഭിച്ചത്. ഈ പ്രദേശത്തേക്ക് ഷട്ടിൽ സർവീസ് വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. 10 രൂപയാണ് എച്ച്എംടി ജംഗ്ഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള ബസ് ചാർജ്. മെഡിക്കൽ കോളേജ് പിടിഎ ഒരു ലക്ഷം രൂപ സർവീസിനായി സ്‌പോൺസർ ചെയ്തു. ഇതിലൂടെ 10,000 പേർക്ക് സൗജന്യ യാത്ര നൽകും. ഇത് വേണ്ടാത്തവർക്ക് ടിക്കറ്റെടുത്തും യാത്ര ചെയ്യാം. ബസ് സർവീസ് തടസ്സമില്ലാതെ നടത്താൻ കൂടുതൽ പേരിൽ നിന്ന് സ്‌പോൺസർഷിപ്പ് പ്രതീക്ഷിക്കുന്നതായി ചടങ്ങിനെത്തിയ മന്ത്രി പി രാജീവ് അറിയിച്ചു.
RELATED STORIES
ഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTവടകരയിലെ വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: റസാഖ് പാലേരി
7 May 2024 2:32 PM GMTനാലാമത് ലോക കേരള സഭ ജൂണ്‍ 13 മതല്‍ തിരുവനന്തപുരത്ത്
7 May 2024 2:26 PM GMTമലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു
7 May 2024 2:18 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: വാദം കേള്‍ക്കുന്നത് ജൂണ്‍ 26ലേക്ക് മാറ്റി
7 May 2024 2:05 PM GMTതിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്ചു...
7 May 2024 1:12 PM GMT