Latest News

കെഎസ്ആര്‍ടിസി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാല്‍ കര്‍ശന നടപടി; ഇത് വരെ വിവിധ പരാതികളില്‍ സസ്‌പെന്റ് ചെയ്തത് 24 പേരെ

2020 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെ ഉണ്ടായ 19 സംഭവങ്ങളിലാണ് നടപടി.

കെഎസ്ആര്‍ടിസി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാല്‍ കര്‍ശന നടപടി; ഇത് വരെ വിവിധ പരാതികളില്‍ സസ്‌പെന്റ് ചെയ്തത് 24 പേരെ
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുകയും മറ്റ് അനധികൃത പ്രവര്‍ത്തികള്‍ ചെയ്യുകയും ചെയ്ത സംഭവങ്ങളില്‍ 24 പേരെ സസ്‌പെന്‍ഡ് ചെയ്തു. 2020 ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെ ഉണ്ടായ 19 സംഭവങ്ങളിലാണ് നടപടി. മദ്യപിച്ച് ഡിപ്പോയില്‍ എത്തി ബഹളം ഉണ്ടാക്കിയ നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ എസ് അനീഷ് കുമാര്‍, മദ്യപിച്ച് ഡ്യൂട്ടിയിലെത്തിയ പൂവ്വാര്‍ യൂനിറ്റിലെ എസ് എം ബി സുരേന്ദ്രന്‍, പൂവ്വാര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ എസ് സന്തോഷ് കുമാര്‍, കുളത്തൂപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ വി പ്രകാശ്, ഈരാറ്റു പേട്ടയിലെ കണ്ടക്ടര്‍ കെ വിക്രമന്‍, തൃശ്ശൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ കെ സുരേഷ്, പൊന്‍കുന്നം ഡിപ്പോയിലെ സ്പീപ്പര്‍ എം ടി സുരേഷ്, നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവര്‍ എസ് അനീഷ് കുമാര്‍, കോട്ടയം ഡിപ്പോയിലെ കണ്ടക്ടര്‍ പി അനില്‍കുമാര്‍. നെയ്യാറ്റിന്‍കര, പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കുമാരായ വി എസ് മനു, എം ലളിത് എന്നിവരേയും

മദ്യം കടത്തിയ സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറുമായ റോയിമോന്‍ ജോസഫ്, കെ ബി രാജീവ് എന്നിവരേയുമാണ് സസ്‌പെന്റ് ചെയ്തത്. ഡ്യൂട്ടിക്കിടിയില്‍ മറ്റ് അനധികൃത കുറ്റകൃത്യങ്ങള്‍ ചെയ്ത 10 പേരെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

യാത്രാക്കാരുടെ സുരക്ഷയ്ക്കാണ് കെഎസ്ആര്‍ടിസി മുന്തിയ പരിഗണന നല്‍കുന്നത്. അതിനാല്‍ ജീവനക്കാര്‍ ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയുള്ള പരിശോധന ശക്തമാക്കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. ഇത് കൂടാതെ യാത്രാക്കാരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കും. ഇനിയും ഇത്തരത്തില്‍ കുറ്റകൃത്യം തുടരുന്നവരെ യാതൊരു നോട്ടിസും നല്‍കാതെ പിരിച്ച് വിടുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കുമെന്നും സിഎംഡി അറിയിച്ചു.

Next Story

RELATED STORIES

Share it