Latest News

ഡിസംബറിലെ ക്ഷേമ പെൻഷൻ 15 മുതൽ വിതരണം ആരംഭിക്കും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതമാണ് ലഭിക്കുക

ഡിസംബറിലെ ക്ഷേമ പെൻഷൻ 15 മുതൽ വിതരണം ആരംഭിക്കും
X

തിരുവനന്തപുരം: ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2,000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1,045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുകയെത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it