Latest News

കെപിസിസി പുനസംഘടന; നേതൃത്വത്തോട് നേരിട്ട് അതൃപ്തി അറിയിക്കാനൊരുങ്ങി കെ സുധാകരന്‍

കെപിസിസി പുനസംഘടന; നേതൃത്വത്തോട് നേരിട്ട് അതൃപ്തി അറിയിക്കാനൊരുങ്ങി കെ സുധാകരന്‍
X

തിരുവന്തപുരം: കെപിസിസി പുനസംഘടനയില്‍ നേതൃത്വത്തോട് നേരിട്ട് അതൃപ്തി അറിയിക്കാനൊരുങ്ങി കെ സുധാകരന്‍. ഇതാനായി കെസി വേണുഗോപാലിനെ നാളെ കെ സുധാകരന്‍ നേരിട്ട് കാണും. തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. സംസ്ഥാനത്ത് പുനഃസംഘടന ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെയാണ് സുധാകന്റെ നീക്കം.

തന്നെ അറിയിക്കാതെ എന്തുകൊണ്ടാണ് പുനസംഘടന തീരുമാനമെന്നും സുധാകരന്‍ ചോദിച്ചിരുന്നു. നേരത്തെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചു തൂങ്ങുന്ന ആളല്ലെന്നും മുഖ്യമന്ത്രി ആകാന്‍ പോലും താന്‍ ആഗ്രഹിക്കില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it