Latest News

കെ സുധാകരനെ ഉറപ്പിച്ചു ഹൈക്കമാന്‍ഡ്; നേതാക്കളെ മയപ്പെടുത്താന്‍ താരിഖ് അന്‍വര്‍; നിങ്ങള്‍ പ്രഖ്യാപിച്ചോളൂ എന്ന് നേതാക്കള്‍

ഗ്രൂപ്പ് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമമായി തീരുമാനം എടുത്തെന്നും ഇനി നിര്‍ദ്ദേശം വച്ച് പരിഹാസ്യരാകേണ്ടെന്നുമാണ് നേതാക്കളുടെ പക്ഷം.

കെ സുധാകരനെ ഉറപ്പിച്ചു ഹൈക്കമാന്‍ഡ്; നേതാക്കളെ മയപ്പെടുത്താന്‍ താരിഖ് അന്‍വര്‍; നിങ്ങള്‍ പ്രഖ്യാപിച്ചോളൂ എന്ന് നേതാക്കള്‍
X

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരനെ ഹൈക്കമാന്റ് ഉറപ്പിച്ച പശ്ചാത്തലത്തില്‍ കേരള നേതാക്കളെ മയപ്പെടുത്താന്‍ ഹൈക്കമാന്റ് ശ്രമം തുടങ്ങി. പ്രതിപക്ഷ നേതാവായ വിഡി സതീശനെ നിശ്ചയിച്ചപ്പോഴുണ്ടായ പാളിച്ചകള്‍ ഒഴിവാക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. കേരള നേതാക്കളെ സാഹചര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് താരീഖ് അന്‍വറിന്റെ ദൗത്യം.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളേയും എംഎല്‍എമാരേയും എംപിമാരേയും അന്‍വര്‍ സമീപിച്ച് വരുകയാണ്. എന്നാല്‍ എ ഐ ഗ്രൂപ്പ് നേതാക്കള്‍ ഒട്ടും അനൂലമല്ല പ്രതികരിച്ചതെന്നാണ് വിവരം.

തീരുമാനിച്ചത് അനുസരിച്ച് നടക്കട്ടേയെന്നാണ് പല നേതാക്കളും താരീഖ് അന്‍വറിനോട് പ്രതികരിച്ചത്. എന്നാല്‍ നേരത്തെ വിഡി സതീശന് അനുകൂലമായ നീങ്ങിയ നേതാക്കളും സുധാകരന് അനുകൂലമായി നീങ്ങിയിട്ടില്ല. എന്നാല്‍ ഹൈക്കമാന്റ് ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുത്തുകഴിഞ്ഞ് എന്ന് വിലയിരുത്തിയ നേതാക്കള്‍ ഇനി എതിരഭിപ്രായം തുറന്ന് പറയുന്നത് തിരിച്ചടിയാവുമെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ തുടക്കത്തില്‍ കാര്യമായി പ്രതികരിച്ചിരുന്ന പലരും ഇപ്പോള്‍ നിശ്ബ്ദമാണ്.

ഇപ്പോള്‍ നടക്കുന്ന അഭിപ്രായ രൂപീകരണം, ഒട്ടും ജനാധിപത്യപരമല്ല എന്നാണ് എ,ഐ ഗ്രൂപ്പുകള്‍ പറയുന്നത്. അതേസമയം, എല്ലാ നേതാക്കളുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താരിഖ് അന്‍വന്‍ രേഖപ്പെടുത്തുന്നുണ്ട്. ഗ്രൂപ്പ് നേതാക്കള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേരുകള്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമമായി തീരുമാനം എടുത്തെന്നും ഇനി നിര്‍ദ്ദേശം വച്ച് പരിഹാസ്യരാകേണ്ടെന്നുമാണ് നേതാക്കളുടെ പക്ഷം. അഭിപ്രായ രൂപീകരണം ഇന്നോ നാളെയോ പൂര്‍ത്തിയാകാണ് സാധ്യത. ഏതായാലും രണ്ട് ദിവസത്തിനകം കെപിസിസി പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കും.

Next Story

RELATED STORIES

Share it