Latest News

ലക്ഷദ്വീപുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ദൈവപ്രീതി ലഭിക്കുന്ന സല്‍ക്കര്‍മമെന്ന് കെ പി രാമനുണ്ണി

ലക്ഷദ്വീപുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ദൈവപ്രീതി ലഭിക്കുന്ന സല്‍ക്കര്‍മമെന്ന് കെ പി രാമനുണ്ണി
X

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപ് നിവാസികളോട് കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് എഴുത്തുകാരന്‍ കെ പി രാമനുണ്ണി. സ്‌നേഹസമ്പന്നരായ ജനങ്ങള്‍, സൗമ്യമായ ഇടപെടലുകള്‍, പരക്കംപാച്ചിലുകളില്ലാത്ത ജീവിതചര്യകള്‍, കുറ്റകൃത്യങ്ങളില്ലാത്ത ജനപദങ്ങള്‍, അടച്ചുപൂട്ടിയ ജയിലുകള്‍... ഇങ്ങനെയുള്ള ജീവിതാവസ്ഥയെ കുട്ടിച്ചോറാക്കാനാണ് പുതിയ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ശ്രമിക്കുന്നതെന്ന് രാമനുണ്ണി പറഞ്ഞു. ഇതുവരെയും കൊവിഡ് ബാധിക്കാത്ത ദ്വീപ് നിവാസികളിലേക്ക് അഡ്മിനിസ്‌ട്രേറ്റര്‍ രോഗം പരത്തി. ഡയറിഫാമുകള്‍ അടച്ചുപൂട്ടി. ഗുണ്ടാനിയമം കൊണ്ടുവന്ന് പാവങ്ങളെ അടിച്ചൊതുക്കാന്‍ പദ്ധതിയിടുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ ക്രൂരതകള്‍ രാമനുണ്ണി എണ്ണിപ്പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട ലക്ഷദ്വീപ് സന്ദര്‍ശപരിപാടിയുടെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് രാമനുണ്ണി അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരേ രംഗത്തുവന്നത്. ദ്വീപുകാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ദൈവപ്രീതി ലഭിക്കുന്ന സല്‍ക്കര്‍മമായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ദ്വീപ് നിവാസികളുടെ സാമൂഹിക, സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരേ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്.

Next Story

RELATED STORIES

Share it