അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ 40 കോടി ലഭിച്ചത് കോഴിക്കോട് സ്വദേശിക്ക്
2020 ഡിസംബര്‍ 29 ന് ഓണ്‍ലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് അബ്ദുസലാമിന് 20 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ടിക്കറ്റെടുക്കുമ്പോള്‍ നല്കിയ രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല.

അബുദാബി : അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റില്‍ 40 കോടി രൂപ സമ്മാനം ലഭിച്ചത് കോഴിക്കോട് സ്വദേശിക്ക്. കോഴിക്കോട് സ്വദേശി എന്‍.വി അബ്ദുല്‍സലാ (28)മിനാണ് വമ്പന്‍ സമ്മാനം ലഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും വലിയ ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. ഭാഗ്യശാലികളെ അപ്പോള്‍ തന്നെ മൊബൈലില്‍ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിക്കുകയാണ് പതിവ്. എന്നാല്‍ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിര്‍ഹം ലഭിച്ച വ്യക്തിയെ പല തവണ സംഘാടകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വിജയിയെ കണ്ടെത്താന്‍ ബിഗ് ടിക്കറ്റ് സംഘാടകര്‍ മാധ്യമങ്ങളുടെ സഹായം തേടിയിരുന്നു.
2020 ഡിസംബര്‍ 29 ന് ഓണ്‍ലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് അബ്ദുസലാമിന് 20 ദശലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്. ടിക്കറ്റെടുക്കുമ്പോള്‍ നല്കിയ രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ല. അബ്ദുല്‍ സലാം ടിക്കറ്റ് എടുത്തപ്പോള്‍ നല്കിയ നമ്പറില്‍ ഇന്ത്യയില്‍ നിന്നുള്ള കോഡായ 91 ആണ് ചേര്‍ത്തിരുന്നത്. ഇതാണ് ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാതിരുന്നത്. മാധ്യങ്ങളില്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഒരു സുഹൃത്താണ് അബ്ദുല്‍ സലാമിനെ പിന്നീട് ഇക്കാര്യമറിയിച്ചത്.
RELATED STORIES
മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നു
13 Aug 2022 3:37 AM GMTമോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTഹര് ഘര്‍ തിരംഗയ്ക്ക് ഇന്ന് രാജ്യത്ത് തുടക്കം
13 Aug 2022 2:22 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTന്യൂയോര്‍ക്കിലെ അഴുക്കുചാലില്‍ പോളിയോ വൈറസ് കണ്ടെത്തി
13 Aug 2022 1:55 AM GMTട്രംപിന്റെ വസതിയിലെ റെയ്ഡ്: ആണവായുധങ്ങളുമായി ബന്ധപ്പെട്ട 'അതീവ രഹസ്യ'...
13 Aug 2022 1:26 AM GMT