Latest News

കോഴിക്കോട് ജില്ലയില്‍ 469 പേര്‍ക്ക് കൊവിഡ്; 574 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ 469 പേര്‍ക്ക് കൊവിഡ്; 574 പേര്‍ക്ക് രോഗമുക്തി
X
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 469 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 18 പേര്‍ക്കുമാണ് പോസിറ്റീവായത്. ഒന്‍പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 441 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4965 പേരെ പരിശോധനക്ക് വിധേയരാക്കി. 9.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 574 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.പുതുതായി വന്ന 1548 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 21136 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 2,34,231 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.




Next Story

RELATED STORIES

Share it