Latest News

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്

ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്
X

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. ഇന്നലെ ഉച്ചകഴിഞ്ഞ് ടൗൺഹാളിൽ ഭിന്നശേഷിക്കാരുടെ ഓണം പരിപാടി ഉദ്ഘാടനം ചെയ്ത് ഷാഫി പറമ്പിൽ മടങ്ങുമ്പോഴായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഇതിനെതിരേ ഇ ന്നലെയും യുഡിഎഫിൻ്റെ പ്രതിഷേധ പരിപാടികൾ ഉണ്ടായിരുന്നു. ഷാഫി പറമ്പിലിലിനെ ഡിവൈ എഫ് ഐ പ്രവർത്തകർ അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് ആരോപണം.

ഷാഫിയെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ നടപടി ആവശ്യപ്പെട്ട് കെ കെ രമ നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു.

ഷാഫി പറമ്പിലിനെ തടയാനുള്ള നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട് മന്ത്രിമാരോ ഭരണപക്ഷ എംഎൽഎമാരോ റോഡിൽ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വവും പറഞ്ഞു. സിപിഎമ്മുകാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുസ്ലീം ലീഗും യുഡിഎഫും സജ്ജമാണെന്നും അവർ പ്രസ്താവനയിറക്കി.

Next Story

RELATED STORIES

Share it