Latest News

കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം: ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവം: ഗ്രേഡ് എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
X

തിരുവനന്തപുരം: പുതുവര്‍ഷത്തലേന്ന് കോവളത്ത് വിദേശ പൗരനെ അവഹേളിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഗ്രേഡ് എസ് ഐയ്‌ക്കെതിരായ നടപടി പിന്‍വലിച്ചു. കോവളത്ത് സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കിയ സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഷാജിയുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. വിദേശിയെ അപമാനിച്ച സംഭവത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.

എന്നാല്‍, നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പോലിസ് ഓഫിസേഴ്‌സ് അസോസിയേഷനും കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കാണിച്ച് ഷാജിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണം മാത്രമാണ് ചെയ്തതെന്നും വിദേശിയെ അപമാനിച്ചിട്ടില്ലെന്നുമാണ് എസ്‌ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയിലുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് നടപടി രണ്ടാഴ്ചയ്ക്കുള്ളില്‍ പിന്‍വലിച്ചത്.

കോവളത്തിനടുത്ത് വെള്ളാറില്‍ ഹോംസ്‌റ്റേ നടത്തുന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ബിവറേജസില്‍ നിന്നും മദ്യം വാങ്ങിവരുമ്പോഴാണ് പോലിസ് തടഞ്ഞത്. ബില്‍ ചോദിച്ച് തടഞ്ഞതിനാല്‍ സ്റ്റീഫന്‍ മദ്യം ഒഴുക്കിക്കളഞ്ഞത് ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഇതോടെയാണ് വിദേശിയെ തടഞ്ഞ കോവള ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തത്.

Next Story

RELATED STORIES

Share it