Latest News

കിടങ്ങൂര്‍ പീഡനം; ഒന്നാം പ്രതി അറസ്റ്റില്‍

കിടങ്ങൂര്‍ പീഡനം; ഒന്നാം പ്രതി അറസ്റ്റില്‍
X

കോട്ടയം: കിടങ്ങൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ബെന്നിയെയാണ് പോലിസ് അറസ്റ്റ് ചെയ്യതത്. ബെന്നിയെ മോനിപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ കേസിലെ അഞ്ച് പ്രതികളും പോലിസ് പിടിയിലായി.

കഴിഞ്ഞ രണ്ടു വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ച് വരുകയാണന്നാണ് പരാതി. പീഡനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയെ ബന്ധുക്കള്‍ കൗണ്‍സിലിംങ് വിധേയയാക്കിയപ്പോളാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. അഞ്ചു പേര്‍ ചേര്‍ന്ന് 13 വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവരെ നേരത്തെ കിടങ്ങൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. പോസ്‌കോ പ്രകാരമാണ് ഇവര്‍ക്കെതിരേ പോലിസ് കേസ് എടുത്തു.



Next Story

RELATED STORIES

Share it