കോടിയേരിയുടെ പ്രസ്താവന: വംശഹത്യാവാദികള്‍ക്ക് മാന്യത നല്‍കുന്നതെന്ന് മൂവാറ്റുപുഴ അഷ്റഫ് മൗലവി

കോട്ടയം: തലശ്ശേരിയില്‍ പള്ളികള്‍ തകര്‍ക്കുമെന്നും ബാങ്ക് വിളിയും നമസ്കാരവും അനുവദിക്കില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് നടത്തിയ പ്രകടനം അത്യന്തം അപകടരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. അതേസമയം ആര്‍എസ്എസ് ഭീകരതയ്ക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ നടത്തിയ പ്രതിഷേധത്തെ തുലനം ചെയ്ത് രണ്ടും അപകടകരമാണെന്ന കോടിയേരിയുടെ പ്രസ്താവന വംശഹത്യാവാദികള്‍ക്ക് മാന്യത നല്‍കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ്സിന്റെ അക്രമവാഴ്ചയ്ക്കെതിരേ എസ്ഡിപിഐ മാത്രമായിരുന്നില്ല പ്രതിഷേധിച്ചത്. പൊതുസമൂഹത്തില്‍ നിന്നുയര്‍ന്നു വന്ന ജനാധിപത്യപരമായ പ്രതിഷേധത്തില്‍ അതിന് നേതൃത്വം നല്കിയ എസ്ഡിപിഐക്കെതിരേ കൊടിയേരി നടത്തിയ പ്രസ്താവന ദുഷ്ടലാക്കോടെയാണ്.
കുറച്ചു കാലങ്ങളായി മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകള്‍ ഫാഷിസ്റ്റുകള്‍ക്ക് ഗുണകരമാകുന്നതാണ്. ആര്‍എസ്എസ്സിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കനുകൂലമായി ഇടതു സര്‍ക്കാരിന്റെ നയപരിപാടികളില്‍ മാറ്റം വന്നിരിക്കുന്നു. പോലിസിനെ പോലും പക്ഷപാതപരമായാണ് ഉപയോഗപ്പെടുത്തുന്നത്. സംസ്ഥാനത്ത് ആര്‍എസ്എസ് കൊലപാതകങ്ങളും അക്രമങ്ങളും ഭീഷണികളും തുടരുമ്പോഴും ഇരകളെയും വേട്ടക്കാരെയും തുലനം ചെയ്ത് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും നടത്തുന്ന പ്രസ്താവന പൊതുസമൂഹത്തില്‍ അക്രമികള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്. ആര്‍എസ്എസ്സിന് വെള്ളവും വളവും നല്കുന്ന നയമാണ് ഇടതു സര്‍ക്കാരും സിപിഎമ്മും സ്വീകരിക്കുന്നത്. സിപിഎമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധതയുടെ കാപട്യം അനുദിനം വെളിവാകുകയാണെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത്, കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് സംബന്ധിച്ചു.
RELATED STORIES
രാകേഷ് ജുന്‍ജുന്‍വാല അഥവാ ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMTസൈക്കിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒമ്പത് വയസ്സുകാരന് മര്‍ദ്ദനം;...
14 Aug 2022 3:47 AM GMTമോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTകോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT