കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ആയുധമായി മാറി: കോടിയേരി

കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ആയുധമായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലൈഫ് പദ്ധതിയിലെ സിബിഐ ഇടങ്കോലിടലിന് പിന്നില്‍ ഇതാണ്. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം. കൊലപാതക രാഷ്ട്രീയമുന്നണി എന്ന തലക്കെട്ടിലാണ് കോടിയേരിയുടെ ലേഖനം.
കേരളത്തില്‍ എല്‍.ഡി.എഫിനെതിരെ കൊലയാളി രാഷ്ട്രീയ മുന്നണി രൂപപ്പെട്ടിരിക്കുകയാണ്. തൃശൂരിലെ സനൂപ് അടക്കം നാല്‍പ്പത് ദിവസത്തിനിടെ നാല് ചെറുപ്പക്കാരെയാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ അക്രമിസംഘം കശാപ്പ് ചെയ്തത്. ഈ സംഭവങ്ങളെല്ലാം സമാനമാണ്. കൂടാതെ ആര്‍.എസ്.എസ് -ബി.ജെ.പി- കോണ്‍ഗ്രസ്- മുസ്‍ലിം ലീഗ്, കൊലയാളികളെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടുമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണം ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതിന്‍റെ താക്കോല്‍ നായകന്മാര്‍ സത്യത്തില്‍ നരേന്ദ്രമോദിയും അമിത്ഷായുമാണെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
RELATED STORIES
'ഗാന്ധിയും ഗാന്ധി ഘാതകനും ഒരേ പോസ്റ്ററില്‍'; ഗോഡ്സെയെ സ്വാതന്ത്ര്യ...
18 Aug 2022 5:06 AM GMT'ഹിജാബിന് വിലക്ക്, ഗണേശ ചതുര്‍ത്ഥിക്ക് അനുമതി'; സ്കൂളുകളില്‍ ഗണേശ...
18 Aug 2022 4:38 AM GMTഓണക്കിറ്റിനായി നല്‍കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്‍...
18 Aug 2022 3:04 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്‍ച്ച
18 Aug 2022 2:45 AM GMTജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; ഗവര്‍ണര്‍ ബിജെപിയുടെ...
18 Aug 2022 2:16 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്
18 Aug 2022 1:17 AM GMT