Latest News

സുരേഷ് ഗോപി അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് വീടൊരുങ്ങി

സുരേഷ് ഗോപി അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് വീടൊരുങ്ങി
X

തൃശ്ശൂര്‍: കലുങ്ക് സംവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് സിപിഎം നിര്‍മിച്ച് നല്‍കിയ വീട് ഞായറാഴ്ച കൈമാറും. നാളെ പകല്‍ മൂന്നിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വീടിന്റെ താക്കോല്‍ കൈമാറും.

2025 സെപ്തംബര്‍ 13നായിരുന്നു സംഭവം നടന്നത്. വീട് അറ്റകുറ്റപ്പണിക്ക് സഹായമഭ്യര്‍ഥിച്ചാണ് വേലായുധന്‍ സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിനെത്തിയത്. എന്നാല്‍ ഇതൊന്നും തന്റെ പണിയല്ല എന്ന് പറഞ്ഞ് അപേക്ഷ സ്വീകരിക്കാതെ സുരേഷ്ഗോപി കൊച്ചുവേലായുധനെ മടക്കി അയച്ചു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിവരമറിഞ്ഞ് കൊച്ചുവേലായുധന്റെ വീട്ടിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വീടുനിര്‍മ്മാണം തുടങ്ങിയത്. നാട്ടുകാരുടെയും ചേര്‍പ്പ് ഏരിയയിലെ പാര്‍ട്ടി അംഗങ്ങളുടെയും സഹായത്തോടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Next Story

RELATED STORIES

Share it