Latest News

പഴയ ക്യാമറ, ഫോണ്‍, ക്ലോക്ക് എന്നിവ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാം

പഴയ ക്യാമറ, ഫോണ്‍, ക്ലോക്ക് എന്നിവ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കാം
X

കൊച്ചി: കാത്ത് സൂക്ഷിക്കുന്ന ചില ഉപകരണങ്ങള്‍ നമ്മുടെ ഓരോരുത്തരുടെയും വീട്ടില്‍ ഉണ്ടാവില്ലേ. എന്നാല്‍ അതൊക്കെ പൊടി തട്ടി എടുത്തേക്ക് നമുക്ക് അവ ബിനാലേയില്‍ പ്രദര്‍ശിപ്പിക്കാം. ക്ലോക്ക്, കസേര, സൈക്കിള്‍, കളിപ്പാട്ടം, കമ്മലുകള്‍, ഇസ്തിരിപ്പെട്ടി, കണ്ണാടി, ഫാന്‍, ഫോണ്‍, പ്രതിമ, മേശ, ക്യാമറ, റേഡിയോ, ടിവി, ചെരുപ്പ്, വിളക്ക്, ഗൃഹോപകരണങ്ങള്‍ എന്നിവ പങ്കുവെക്കാനുണ്ടെങ്കില്‍ അവ ബിനാലെയുടെ ഭാഗമാകും.

കൊച്ചി മുസിരിസ് ബിനാലെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ(കെബിഎഫ്) പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ചെറിയ കേടുപാടുള്ള വസ്തുക്കളാണെങ്കില്‍ പരിമിതമായ തോതില്‍ സൗജന്യമായി അവ നന്നാക്കി പ്രദര്‍ശനത്തില്‍ അവതരിപ്പിച്ചതിനു ശേഷം തിരികെ നല്‍കും.പ്രദര്‍ശനത്തിന് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമുളളവര്‍ 7511151906 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കെബിഎഫ് അറിയിച്ചു. പ്രശസ്ത കലാകാരനായ നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെ ആറാം ലക്കം ഡിസംബര്‍ 12ന് ആരംഭിച്ച് 110 ദിവസത്തെ പ്രദര്‍ശനത്തിനു ശേഷം മാര്‍ച്ച് 31ന് സമാപിക്കും. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം.


പ്രദര്‍ശനത്തിന് ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടുത്താന്‍ താല്‍പ്പര്യമുളളവര്‍ 7511151906 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കെബിഎഫ് അറിയിച്ചു. പ്രശസ്ത കലാകാരനായ നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെ ആറാം ലക്കം ഡിസംബര്‍ 12ന് ആരംഭിച്ച് 110 ദിവസത്തെ പ്രദര്‍ശനത്തിനു ശേഷം മാര്‍ച്ച് 31ന് സമാപിക്കും. ഫോര്‍ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം.





Next Story

RELATED STORIES

Share it