Latest News

കൊച്ചി മെട്രോ പാലത്തില്‍ നിന്നും ചാടിയ യുവാവ് മരിച്ചു

കൊച്ചി മെട്രോ പാലത്തില്‍ നിന്നും ചാടിയ യുവാവ് മരിച്ചു
X

കൊച്ചി: മെട്രോ റെയില്‍പ്പാലത്തിന്റെ മുകളില്‍നിന്നു ചാടിയ യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകന്‍ നിസാറാണു മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട്-എസ്എന്‍ ജങ്ഷന്‍ മെട്രോ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. റോഡിലേക്ക് വീണ നിസാറിനെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വടക്കേകോട്ടയില്‍നിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷമാണു നിസാര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ചത്. തുടര്‍ന്നു പ്ലാറ്റ്‌ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാള്‍ പുറത്തേക്ക് കടക്കുന്നതു കണ്ടതോടെ മെട്രോ അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ ഓട്ടം നിര്‍ത്തുകയും ചെയ്തു. പിന്നാലെ അഗ്‌നിശമന സേന അടക്കം സ്ഥലത്തെത്തി. ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ താഴേക്കു ചാടിയാല്‍ പിടിക്കുന്നതിനു വല ഉള്‍പ്പെടെ അഗ്‌നിശമന സേന തയാറാക്കി. എന്നാല്‍ ഇതിന് അപ്പുറത്തേക്ക് നിസാര്‍ ചാടുകയായിരുന്നു.

Next Story

RELATED STORIES

Share it