Latest News

കെഎന്‍ഇഎഫ് സംസ്ഥാന പഠനക്യാമ്പ് ആരംഭിച്ചു

കെഎന്‍ഇഎഫ് സംസ്ഥാന പഠനക്യാമ്പ് ആരംഭിച്ചു
X

കൊച്ചി: കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍(കെഎന്‍ഇഎഫ്) സംസ്ഥാന പഠനക്യാമ്പ് ആരംഭിച്ചു. തൊഴിലാളികള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി പോരാട്ടങ്ങളിലും പ്രവര്‍ത്തനങ്ങളിലും എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ചുറ്റുപാടും ഇടപെടുന്ന സാമൂഹ്യപ്രശ്‌നങ്ങളില്‍ കൂടി ഇടപെടുന്ന സംഘടനയായി കെഎന്‍ഇഎഫ് മാറണമെന്നും എംഎല്‍എ പറഞ്ഞു.

എറണാകുളം പത്തടിപ്പാലം ഇല്ലിക്കല്‍ റെസിഡന്‍സിയില്‍ നടന്ന യോഗത്തില്‍ കെഎന്‍ഇഎഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോണ്‍സണ്‍ അധ്യക്ഷനായി. മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍, എന്‍ജെപിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ ലതാനാഥന്‍, കെഎന്‍ഇഇഫ് സംസ്ഥാന ജന. സെക്രട്ടറി ജയിസണ്‍ മാത്യു, വൈസ് പ്രസിഡന്റുമാരായ ആര്‍ രാധാകൃഷ്ണന്‍, ജയകുമാര്‍ തിരുന്നക്കര, ട്രഷറര്‍ എം ജമാല്‍ ഫൈറൂസ്, സെക്രട്ടറി ആര്‍. മല്ലിക, ജോ. സെക്രട്ടറി വിജി മോഹന്‍, ജില്ലാ പ്രസിഡന്റ് ഗിരീഷ്‌കുമാര്‍, സെക്രട്ടറി എം ടി വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് മാധ്യമ ജീവനക്കാരും ട്രേഡ് യൂണിയനും എന്ന വിഷയത്തില്‍ മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷന്‍: ആശങ്കയും പരിഹാരവും എന്ന വിഷയത്തില്‍ പിആര്‍ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ഹാസന്‍, സംഘടന എന്ന വിഷയത്തില്‍ കെഎന്‍ഇഫ് സംസ്ഥാന പ്രസിഡന്റ് വി എസ് ജോണ്‍സണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. നാളെ രാവിലെ 9.30 മുതല്‍ വ്യാജ വാര്‍ത്തകളുടെ കാലത്ത് വിവരവകാശങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ മുന്‍ വിവരാവകാശ കമ്മീഷണര്‍ കെ വി സുധാകരന്‍, ഇപിഎഫ്, ഇഎസ്‌ഐ പദ്ധതികളും തൊഴിലാളികളുമെന്ന വിഷയത്തില്‍ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. വി. കൃഷ്ണന്‍കുട്ടി എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

Next Story

RELATED STORIES

Share it