Latest News

കെകെഎംഎയും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു

കെകെഎംഎയും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു
X

കണ്ണൂര്‍: കുവൈത്തിലെ ഏറ്റവും കൂടുതല്‍ മലയാളി അംഗങ്ങളുള്ള സാംസ്‌കാരിക സംഘടനയായ കുവൈത്ത് കേരള മുസ് ലിം അസോസിയേഷനും ആസ്റ്റര്‍ മിംസും സേവന പാതയില്‍ കൈകോര്‍ക്കുന്നു. കെകെഎംഎയുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യപരിരക്ഷ കേരളത്തിലെ വിവിധ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലൂടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുവാനുള്ള സംവിധാനങ്ങള്‍ക്കാണ് ഇതോടെ തുടക്കം കുറിക്കപ്പെടുന്നത്. ആസ്റ്റര്‍ മിംസ് കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിനും കെകെഎംഎയ്ക്ക് വേണ്ടി കെ. സിദ്ദിഖും(ചീഫ് പാട്രണ്‍) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ഡോക്ടര്‍മാരുടെ ഒപി പരിശോധന മുതല്‍ ശസ്ത്രക്രിയകള്‍ വരെയുള്ള വിവിധങ്ങളായ മെഡിക്കല്‍ സേവനങ്ങളില്‍ കെകെഎംഎ അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകും. അംഗങ്ങളോടൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ അനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നതും നേട്ടമാണ്. ഇതിനായി ഓരോ അംഗത്തിനും അവരുടെയും കുടുംബാംഗങ്ങളുടേയും വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രിവിലേജ് കാര്‍ഡ് നല്‍കപ്പെടും.

'കുവൈത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന എന്ന നിലയില്‍ കെകെഎംഎ നമ്മുടെ പൊതുസമൂഹത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആസ്റ്ററുമായുള്ള സഹകരണത്തിലൂടെ ഈ ഇടപെടലുകള്‍ കൂടുതല്‍ ഫലപ്രദമായി മുന്‍പിലേക്ക് കൊണ്ടുപോകുവാന്‍ സാധിക്കും എന്ന് മാത്രമല്ല കെകെഎംഎയുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യപരമായ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ ലഭ്യമാക്കുവാനും ഈ കൂട്ടായ്്മ സഹായകരമാകും' -ഫര്‍ഹാന്‍ യാസിന്‍ (ആസ്റ്റര്‍ റീജ്യണല്‍ ഡയറക്ടര്‍) പറഞ്ഞു.

പത്രസമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസിന്‍, കെ. സിദ്ദിഖ്, ഡോ. സൂരജ് (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍), കെകെഎംഎയുടെ പ്രതിനിധികളായ അക്ബര്‍ സിദ്ദിഖ്, എന്‍ എ മുനീര്‍, അബ്ദുള്‍ ഫതാഹ്, കെ ബഷീര്‍, റഷീദ് സംസം, മുനീല്‍ കുണിയ, സി ഫിറോസ്, എ പി അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it