Latest News

കോഴിക്കോട്ടെ തീ നിയന്ത്രണ വിധേയമായി തുടങ്ങി

കോഴിക്കോട്ടെ തീ നിയന്ത്രണ വിധേയമായി തുടങ്ങി
X

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ പടര്‍ന്നു പിടിച്ച തീ നിയന്ത്രണവിധേയമായി തുടങ്ങി. അഞ്ചുമണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് പുരോഗതി നേടാനായത്. രാത്രി ഒമ്പതോടെ ജെസിബി കൊണ്ടുവന്ന് ചില്ല് പൊട്ടിച്ച് വെള്ളം ശക്തിയായി അടിച്ച് കഠിനമായി ശ്രമിച്ചതാണ് വിജയം കണ്ടത്. കെട്ടിടത്തിന്റെ നടുഭാഗത്ത് ഇപ്പോഴും തീ കത്തുന്നുണ്ട്. മറ്റ് ഭാഗങ്ങളില്‍ തീഅണഞ്ഞു.

ജില്ലയിലെയും സമീപ ജില്ലകളില്‍ നിന്നുള്ള അഗ്‌നിശമന സേനാ യൂണിറ്റുകളും കരിപ്പൂര്‍ വിമാനത്താവളത്തിലെ ക്രാഷ് ടെന്‍ഡറും ശ്രമിച്ചിട്ടും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. തകരഷീറ്റുകളും ഫ്‌ളെക്‌സ് ബോര്‍ഡുകളും ഉണ്ടായിരുന്നതുകൊണ്ട് കെട്ടിടത്തിന് ഉള്ളിലേക്ക് വെള്ളം അടിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഒരുവശത്തുനിന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്തേക്ക് ആളിപ്പടരുന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിനുള്ളിലേക്ക് വെള്ളം എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് തകര ഷീറ്റുകള്‍ പൊളിച്ചത്.

Next Story

RELATED STORIES

Share it