Latest News

പുനര്‍ഗേഹം പദ്ധതി തീരജനതയെ കുടിയിറക്കുന്നത്; മത്സ്യത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്കൊപ്പമെന്നും കെകെ രമ

അഭയാര്‍ഥികളാക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ തീരഭൂസംരക്ഷണ വേദി സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച 24 മണിക്കൂര്‍ കടല്‍കോടതി സമാപിച്ചു

പുനര്‍ഗേഹം പദ്ധതി തീരജനതയെ കുടിയിറക്കുന്നത്; മത്സ്യത്തൊഴിലാളികളുടെ പോരാട്ടങ്ങള്‍ക്കൊപ്പമെന്നും കെകെ രമ
X

തിരുവനന്തപുരം: തീര ജനതയെ ഭൂരഹിതരാക്കുകയും ശിഥിലീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പോരാട്ടങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് കെകെ രമ എംഎല്‍എ. അഭയാര്‍ത്ഥികളാക്കരുത് എന്നാവശ്യപ്പെട്ട് തീരഭൂസംരക്ഷണ വേദി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ 24 മണിക്കൂര്‍ കടല്‍കോടതിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ജനതയാണ് തീരദേശത്തുള്ളത്. അവരുടെ സുരക്ഷക്കെന്ന പേരില്‍ നടത്തുന്ന പദ്ധതികള്‍ അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ്. പുനര്‍ഗേഹം പദ്ധതി തീരദേശ ജനതയെ സംരക്ഷിക്കാനല്ല കുടിയിറക്കാനുള്ളതാണെന്നും കെകെ രമ പറഞ്ഞു.

സിന്ധൂര എസ് അധ്യക്ഷത വഹിച്ചു. ടിജെ വിന്‍സെന്റ് എംഎല്‍എ മുഖ്യാഥിതിയായിരുന്നു. എംഎല്‍എമാരായ സിആര്‍ മഹേഷ്, ടി സിദ്ധിഖ്, ഹമീദ് മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാവ് വി ടി ബലറാം, കെപി പ്രകാശന്‍, ബാബുജി, എഎച്ച് അഷ്‌റഫലി എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it