കിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ : ടി സിദ്ദിഖ്
കല്‍പ്പറ്റ: വയനാട്ടിലെ കിറ്റ് വിതരണം കെ.സുരേന്ദ്രന് വേണ്ടിയെന്ന് കോണ്‍ഗ്രസ്. കിറ്റുകള്‍ ബുക്ക് ചെയ്തത് ബിജെപിയുടെ പ്രാദേശിക നേതാക്കളെന്ന് ടി സിദ്ദിഖ്. തോല്‍വിയുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. സുരേന്ദ്രന് വയനാട്ടില്‍ പലചരക്ക് വില്പന തുടങ്ങിയെന്നും ടി.സിദ്ദിഖ് എംഎല്‍എ പറഞ്ഞു. 'വോട്ടിന് കിറ്റ്' വയനാട്ടില്‍ ബിജെപി വിതരണം ചെയ്ത കിറ്റില്‍ 'ഹാന്‍സും മദ്യവും' എന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
വയനാട്ടിലെ ബത്തേരിയില്‍നിന്നാണ് 1500 ഓളം കിറ്റുകള്‍ പോലിസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനാണ് കിറ്റുകള്‍ എത്തിച്ചതെന്നാണ് പോലിസ് സംശയം. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉള്‍പ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് സൂചന.
മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞ് അഞ്ചാം മൈലിലെ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാന്‍ കൊണ്ടുവന്നതെന്നും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഎം ആരോപിച്ചു.
RELATED STORIES
പെയിന്റിങ്ങിനിടെ കോണിയില്‍ നിന്ന് താഴെ വീണ യുവാവ് ചികിത്സയിരിക്കെ...
4 May 2024 4:59 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTപെട്രോള്‍ പമ്പും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത് മോഷണം; യുവാവ്...
1 May 2024 1:57 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT