Latest News

ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍: ആന്ധ്രയിലെ മുന്‍ വനിതാ മന്ത്രി അറസ്റ്റില്‍

.വ്യാജ വാറണ്ട് കാണിച്ച് റെയ്ഡിനെത്തിയതാണെന്ന് ധരിപ്പിച്ചാണ് മൂന്ന് പേരെയും തട്ടിക്കൊണ്ടുപോയത്

ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍: ആന്ധ്രയിലെ മുന്‍ വനിതാ മന്ത്രി അറസ്റ്റില്‍
X
ഹൈദരാബാദ്: ഭൂമി തര്‍ക്കത്തെത്തുടര്‍ന്ന് മൂന്ന് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ കേസില്‍ ആന്ധ്രയിലെ തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി) മുന്‍ മന്ത്രി ഭുമ അഖില പ്രിയ അറസ്റ്റില്‍. അറസ്റ്റിലായ ഭൂമക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ അവരെ ഇന്ദിരാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഭൂമയുടെ ഭര്‍ത്താവ് ഭാര്‍ഗവ് റാം, ഭുമയുടെ പിതാവും മുതിര്‍ന്ന ടിഡിപി അംഗവുമായ ഭുമ നാഗി റെഡ്ഡിയുടെ അടുത്ത അനുയായി എവി സുബ്ബ റെഡ്ഡി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.


200 കോടിയോളം വിലമതിക്കുന്ന 50 ഏക്കര്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കത്തത്തുടര്‍ന്ന് മുന്‍ ഹോക്കി താരം പ്രവീണ്‍ റാവു ഉള്‍പ്പെടെ മൂന്ന് സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ കേസിലാണ് മുന്‍മന്ത്രി അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രവീണ്‍ റാവുവിന്റെ ഹൈദരാബാദിലെ വീട്ടിലെത്തിയ ഒരുസംഘം റാവു ഉള്‍പ്പെടെ മൂന്ന് സഹോദരങ്ങളെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ സംഘത്തെ പിന്തുടര്‍ന്നെത്തിയ പോലീസ് സഹോദരങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്തു.


ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു സംഘം എത്തിയത്. വ്യാജ വാറണ്ട് കാണിച്ച് റെയ്ഡിനെത്തിയതാണെന്ന് ധരിപ്പിച്ചാണ് മൂന്ന് പേരെയും തട്ടിക്കൊണ്ടുപോയത്. മറ്റു കുടുംബാംഗങ്ങളെ കുടുംബാഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടിരുന്നു. ഇവര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംഘത്തെ പിന്തുടര്‍ന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ പ്രവീണ്‍ റാവു ഉള്‍പ്പെടെയുള്ളവരെ മോചിപ്പിക്കാന്‍ സാധിച്ചുവെന്നും പോലീസ് അറിയിച്ചു.




Next Story

RELATED STORIES

Share it