Latest News

ഖാദിയുടെ സോപ്പിലുണ്ട് കഴുതപ്പാലിന്റെ മേന്മ

ഖാദിയുടെ സോപ്പിലുണ്ട്  കഴുതപ്പാലിന്റെ മേന്മ
X

തൃശൂര്‍: റോമന്‍ സാമ്രാജ്യത്തെ മയക്കിയ ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം കലര്‍ത്തിയ പുത്തന്‍ സോപ്പുമായി എന്റെ കേരളം പ്രദര്‍ശന മേളയില്‍ ഖാദി ബോര്‍ഡ്. കഴുതപ്പാലിലുള്ളകുളിയാണ് ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യമെന്നാണ് ചരിത്രം. ഖാദി ബോര്‍ഡിന്റെ ബാനറില്‍ 'ബേമോസ് ബേയ്' ബ്രാന്റാണ് കഴുതപ്പാലില്‍ ഒളിഞ്ഞിരുന്ന ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം കേരളത്തില്‍ പരസ്യമാക്കിയത്.

കഴുതപ്പാലില്‍ നിര്‍മിച്ച പുതിയ സോപ്പ് കഴിഞ്ഞ ദിവസം വ്യവസായമന്ത്രി പി രാജീവ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തിരുന്നു. പ്രായത്തെ തടഞ്ഞ് ചര്‍മം സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിന്‍ എ, ബി1, ബി 2, സി, ഇ തുടങ്ങിയ ഘടകങ്ങള്‍ കഴുതപ്പാലില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. ഒരു ലിറ്റര്‍ കഴുതപ്പാലിന് അന്താരാഷ്ട്ര വിപണിയില്‍ 7000 രൂപ വരെ വിലയുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് സോപ്പ് നിര്‍മാണത്തിന് ആവശ്യമായ കഴുതപ്പാല്‍ കൊണ്ട് വരുന്നത്. 475 രൂപ വിലയുള്ള 100 ഗ്രാമിന്റെ കഴുതപ്പാല്‍ സോപ്പ് 350 രൂപയ്ക്ക് പ്രദര്‍ശന മേളയിലുള്ള ഖാദിയുടെ സ്റ്റാളില്‍ നിന്നും ലഭിക്കും. അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ അനുസരിച്ച് 100 രൂപ മുതലാണ് ഇതര ഉല്‍പ്പന്നങ്ങളുടെ വില.

കഴുതപ്പാല്‍, ഒട്ടകപ്പാല്‍, ആട്ടും പാല്‍, കുങ്കുമപ്പൂ തുടങ്ങിയ സൗന്ദര്യ വര്‍ദ്ധക ഘടകങ്ങള്‍ ചേര്‍ത്ത സോപ്പുകള്‍ ബേമോസ് ബേ ഹാന്‍ഡ് മെയ്ഡ് ആയി നിര്‍മിക്കുന്നുണ്ട്. തൃശൂര്‍ പേരമംഗലം സ്വദേശി ശാരി ചങ്ങരംകുമരത്താണ് കഴുതപ്പാല്‍ സംരംഭത്തിന് പിന്നില്‍.

Next Story

RELATED STORIES

Share it