Latest News

വനം വകുപ്പ് ഡ്രൈവര്‍മാരുടെ സ്ഥിരം ഒഴിവുകള്‍ നികത്തണമെന്ന് ഡ്രൈവേഴ്‌സ് അസോസിയേഷന്‍

വനം വകുപ്പ് ഡ്രൈവര്‍മാരുടെ സ്ഥിരം ഒഴിവുകള്‍ നികത്തണമെന്ന് ഡ്രൈവേഴ്‌സ് അസോസിയേഷന്‍
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ വനം വകുപ്പിലെ നിലവിലുള്ള സ്ഥിരം ഡ്രൈവര്‍ തസ്തികയിലേക്ക് പിഎസ്‌സി നിയമനം വേഗത്തില്‍ നടത്തണമെന്ന് കേരള ഫോറെസ്റ്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (കെഎഫ്ഡിഎ) നിലമ്പൂരില്‍ വെച്ച് കൂടിയ ജില്ലാ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് എ കെ ജയന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി ആര്‍ ബി രതീഷ് മോന്‍ ഉത്ഘാടനം ചെയ്തു. ജില്ലയിലേക്ക് പുതിയ വാഹനങ്ങള്‍ അനുവദിക്കണമെന്നും സ്ഥിരം ഡ്രൈവര്‍മാരുടെ നിലവിലുള്ള ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് വഴി നികത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

മൂന്ന് മാസത്തെ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ വിശ്വനാഥന്‍ പി സിയെ ആദരിച്ചു. പി സി വിശ്വനാഥന്‍, പ്രജീഷ് പി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡന്റ് എ കെ ജയന്‍, ജില്ലാ സെക്രട്ടറി വിശ്വനാഥന്‍ പി സി, ജില്ലാ ട്രഷറര്‍ പ്രജീഷ് പി എന്നിവരെ യോഗം തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it