Latest News

അതിവേഗ റെയില്‍പാത പദ്ധതി: കേരളത്തിലാകെ 22 സ്‌റ്റേഷനുകളുണ്ടാകും; റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തി ഇ ശ്രീധരന്‍

അതിവേഗ റെയില്‍പാത പദ്ധതി: കേരളത്തിലാകെ 22 സ്‌റ്റേഷനുകളുണ്ടാകും; റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച നടത്തി ഇ ശ്രീധരന്‍
X

മലപ്പുറം: അതിവേഗ റെയില്‍പാത പദ്ധതിയില്‍ മുന്നോട്ടെന്ന് ഇ ശ്രീധരന്‍. റെയില്‍വേ മന്ത്രി അശ്വിന് വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായും ഇ ശ്രീധരന്‍ അറിയിച്ചു. ഇതനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയില്‍ ഓഫീസ് തുടങ്ങുമെന്നും ശ്രീധരന്‍ അറിയിച്ചു. റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നുള്ളത് കൊണ്ട് തങ്ങള്‍ നടപടികള്‍ നേരത്തെയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ പദ്ധതി 350 കി.മീറ്റര്‍ വേഗതയിലായിരുന്നു. 6064 കിലോമീറ്റര്‍ പരിധിയിലായിരുന്നു ആദ്യത്തെ സ്‌റ്റേഷന്‍ പരിധി. അത് മാറ്റി 200 കിലോമീറ്ററാണ് ഇപ്പോള്‍ പരിഗണിക്കുന്ന പരമാവധി വേഗം. 2025 കിലോമീറ്റര്‍ പരിധിയില്‍ സ്‌റ്റേഷനുകള്‍ വരും. 22 സ്‌റ്റേഷനുകളാണ് ഉണ്ടാകുകയെന്നും ശ്രീധരന്‍ വിശദീകരിച്ചു. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും 15 ദിവസത്തിനകം റെയില്‍വേ പ്രഖ്യാപനം നടത്തുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it