Latest News

തടഞ്ഞുവെച്ചിരുന്ന എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു

92.41 കോടി രൂപയാണ് കേരളത്തിന് കിട്ടിയിരിക്കുന്നത്

തടഞ്ഞുവെച്ചിരുന്ന എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡു കേരളത്തിന് ലഭിച്ചു
X

ന്യൂഡല്‍ഹി: കേരളത്തിന് തടഞ്ഞുവെച്ച എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രം. എസ്എസ്‌കെ ഫണ്ടിന്റെ ആദ്യ ഗഡുവായി 92.41 കോടി രൂപയാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. രണ്ടും മൂന്നും ഗഡു പിന്നാലെ ലഭിക്കുമെന്നാണ് വിവരം. കേരളം സമര്‍പ്പിച്ച 109 കോടി രൂപയുടെ പ്രപ്പോസലിലാണ് ഈ തുക അനുവദിച്ചത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള തുകയാണ് അനുവദിച്ചത്.

ഭിന്നശേഷി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യല്‍ അധ്യാപകര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് തടഞ്ഞുവെച്ച എസ്എസ്‌കെ ഫണ്ട് കേരളത്തിന് നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്. തങ്ങളുടെ താത്കാലിക നിയമനം സ്ഥിര നിയമനമായി അംഗീകരിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നിലവില്‍ കേരളത്തിലെ വിദ്യാഭ്യാസത്തിന് കേന്ദ്രം സഹായങ്ങളൊന്നും ചെയ്യുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് എത്രയും പെട്ടെന്ന് എസ്എസ്‌കെ ഫണ്ട് കേന്ദ്രം നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് എസ്എസ്‌കെ ഫണ്ടിന്റെ ആദ്യഗഡുവായി 92.41 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പിഎം ശ്രീയില്‍ ഒപ്പുവെച്ചെങ്കില്‍ മാത്രമേ എസ്എസ്‌കെ ഫണ്ട് അനുവദിക്കുകയുള്ളൂവെന്ന കടുത്ത പിടിവാശിയിലായിരുന്നു കേന്ദ്രം.

Next Story

RELATED STORIES

Share it